
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ മാനദണ്ഡ വിരുദ്ധമായി സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മധു, പി.എൻ.അജി , എസ്.ഷെറീന ബീഗം എന്നിവർ സംസാരിച്ചു.
സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.അഞ്ജു , അജി എസ് കുമാർ, ഏരിയ സെക്രട്ടറി ചിനു എസ്.നായർ, എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |