പൂതങ്കര : പൂതങ്കര ജി.പി.എം.യു.പി സ്കൂളിൽ സൗജന്യ ഫുട്ബാൾ പരിശീലനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീജിത്ത്, സ്കൂൾ പ്രഥമാദ്ധ്യാപിക അമ്പിളി, സീനിയർ കോച്ച് മോനു സുധർമ്മൻ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ, കുട്ടികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. സീനിയർ കോച്ചായ മോനു സുധർമ്മൻ ഫുട്ബാൾ പരിശീലനവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ നൽകുകയും സ്പോർട്സിന്റെ സാദ്ധ്യതകളെപ്പറ്റി കൂടുതൽ കാര്യങ്ങൾ വിശദീകരികുകയും ചെയ്തു. സ്കൂൾ അദ്ധ്യാപിക രാജി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
