
തിരുവല്ല: സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ദേശീയ ഉപാദ്ധ്യക്ഷൻ സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കേവലം ദിനാചരണത്തിൽ ഒതുങ്ങാതെ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യ ങ്ങളും ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.എ.എൻ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. എ.വി.ജോർജ്ജ് പരിസ്ഥിതി പ്രതിഞ്ജയ്ക്ക് നേതൃത്വം നൽകി. പ്രസന്നകുമാർ.വി.എൻ , ജി.പത്മകുമാർ, ജോസഫ് ചാക്കോ,എം.വി.മഹീധരൻ, എം.ടി.സഖറിയ എന്നിവർ പ്രസംഗിച്ചു.കവിഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനി ഒരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ എന്ന കവിത ജെ.ശ്രീദേവി ആലപിച്ചു.എല്ലാ അംഗങ്ങൾക്കും വൃക്ഷതൈ വിതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |