
നാറാണംമൂഴി : നാറാണംമൂഴി ബഡ്‌സ് സ്കൂളിൽ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാബഡ്സ് സ്കൂൾ അദ്ധ്യാപകൻ രതീഷ്.എം.സി, ആദില.എസ്, ജൂലിസാബു, ബിജിലി പനവേലിൽ, സോണിയ മനോജ്, റീന ജെയിംസ്, ബീന ജോബി, ഉദയൻ.സി.എം, ഏബ്രഹാം വർഗീസ്, തോമസ് ജോർജ്, മറിയാമ്മ മാത്യു, ശാന്തമ്മ അനിൽകുമാർ, ബീന ടി.നാഗപ്പൻ, ബിന്ദു നാരായണൻ, മല്ലിക.ആർ, ഷെർലികുട്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |