
പയ്യനല്ലൂർ : ജില്ലാ മേരായുവ ഭാരതും ഇളംപള്ളിൽ പ്രതീക്ഷ ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾറാലി സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹൃദവും ആരോഗ്യത്തിന് ഏറെ ഗുണകരവുമായ ഗതാഗതമാർഗം എന്ന നിലയിൽ സൈക്കിളിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു റാലി. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ പള്ളിക്കൽ ഫ്ലാഗ് ഓഫ് ചെയ്ത. പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷനായി. ആർ.രാജീവ് മുഖ്യാതിഥിയായി. സെക്രട്ടറി എസ്.സജീവ്, അതുൽ സുരേഷ്, അദ്വൈത് ബിശ്വാസ്, ശ്രീലക്ഷ്‌മി, എം.അഭിജിത്ത്, അഗ്രജ് ബിശ്വാസ്, എസ്.ശിവശങ്കർ, ആർ.ആദിത്യൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |