
പത്തനംതിട്ട : കേരള സിലബസിൽ 10, പ്ലസ്.ടു ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ.വൺ/ എ.പ്ലസ് ലഭിച്ചവരും സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സിലബസ്സിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി 2025 - 26 ൽ വിജയം കരസ്ഥമാക്കിയ (അഡീഷണൽ വിഷയം ഒഴികെ) വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ഒറ്റത്തവണ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർവീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേന ഓൺലൈനായി ഓഗസ്റ്റ് 14ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0468 2961104.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |