SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

വിദ്യാർത്ഥികൾക്ക് ആദരവ്

anumodanam

പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷാകർതൃപ്രതിനിധികളും വീടുകളിലെത്തി അഭിനന്ദിച്ചു. പ്രിൻസിപ്പൽ ഹേമ മേരിമാത്യു, പി.ടി.എ പ്രസിഡന്റ് അഡ്വ.ജോൺ പോൾ മാത്യു, മുൻസിപ്പൽ കൗൺസിലർ ആശ മോഹൻരാജ് എന്നിവർ പങ്കെടുത്തു.

98.53ശതമാനം വിജയവും 40 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും എ പ്ളസും നേടാനായി. സ്കൂളിന്റെ നേട്ടത്തിന് രക്ഷാകർത്താക്കളും കുടുംബാംഗങ്ങളും വിദ്യാർത്ഥികളും നൽകുന്ന പിന്തുണയ്ക്ക് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു. വിജയികൾക്ക് മൊമന്റോ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL