
കോന്നി: ആവോലിക്കുഴിയിലെ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് എടുത്ത കേസിലെ പ്രതി ആവോലിക്കുഴി ചരിവുകാലായിൽ സന്തോഷിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത് എന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. കഴിഞ്ഞ മാസം 30ന് ആയിരുന്നു അതുമ്പുംകുളം ആവോലിക്കുഴിയിലെ കൃഷിയിടത്തിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |