SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

ഡെങ്കിപ്പനി കൂടുന്നു, ഈ മാസം ഇതുവരെ 28 കേസുകൾ

denku

പത്തനംതിട്ട : ജില്ലയിൽ ഈ മാസം ഇതുവരെ 28 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 84 കേസുകൾ ഇനിയും സ്ഥിരീകരിക്കാനുമുണ്ട്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ, സ്കൂൾ വിദ്യാർത്ഥികൾ, റബർ തോട്ടങ്ങളിലും പറമ്പുകളിലും ജോലി ചെയ്യുന്നവർ എന്നിവരാണ് കൂടുതലും രോഗബാധിതരാകുന്നത്. ഡെങ്കി മരണങ്ങളും ജില്ലയിൽ സംഭവിക്കുന്നുണ്ട്.

കൊതുക് നശീകരണം നടക്കുന്നില്ല

കൊതുകിന്റെ ഉറവിട നശീകരണം എങ്ങും നടക്കുന്നില്ല. സർക്കാർ ഓഫീസുകളുടെ പരിസരമടക്കം മാലിന്യം നിറഞ്ഞു. വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന എം.സി.എഫുകളും നിറഞ്ഞ് കവിഞ്ഞനിലയിലാണ്. ഓടകളിലും തോടുകളിലും മലിന ജലം നിറയുകയാണ്.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ

മല്ലപ്പള്ളി, ഓമല്ലൂർ, റാന്നി, ഏറത്ത്, ആനിക്കാട്, കടമ്പനാട്, കൂടൽ, പ്രമാടം, ഏഴംകുളം, വള്ളിക്കോട്, അങ്ങാടിയ്ക്കൽ, റാന്നി, ചിറ്റൂർ, നെടുമ്പ്രം, കുളനട, കൊക്കാത്തോട്.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാൻ സാദ്ധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സതേടണം.

എൽ.അനിതാകുമാരി

ജില്ലാമെഡിക്കൽഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL