
കോഴഞ്ചേരി : സുബല പാർക്ക്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവയുടെ നിർമാണം പൂർത്തിയാക്കണമെന്നും പ്രക്കാനം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് സ്‌കറിയ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ എം.എച്ച്.ഷാജി, എ.എം.ഇസ്‌മെയിൽ, അജി അലക്സ്, അജിത്ത് മണ്ണിൽ, കോഴഞ്ചേരി തഹസിൽദാർ അശ്വിനി അച്യുതൻ, ഡെപ്യൂട്ടി തഹസിൽദാർ ഹേമപ്രഭ പൈ, താലൂക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |