
മല്ലപ്പള്ളി: ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയും സി.എം.എസ് എൽ.പി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം മുൻ എം.എൽ.എ അഡ്വ.പ്രമോദ് നാരായണൻ നിർവഹിച്ചു. നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ വായനശാലകൾക്കും വിദ്യാലയങ്ങൾക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ജോസഫ് പുത്തൻപുരയ്ക്കൽ, പ്രഥമാദ്ധ്യാപിക പി.സി കുഞ്ഞുമോൾ, ഗ്രന്ഥശാലാ സെക്രട്ടറി അസീസ് റാവുത്തർ, നജീബ് കോട്ടാങ്ങൽ, വി.എസ് ശശിധരൻ നായർ, ബബിത, അശ്വതി വി.നായർ, സജിതാ ബീവി, അഷിതാ പി.എം, രശ്മി ആർ.നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |