
പന്തളം: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സേവാഭാരതി പന്തളം യൂണിറ്റിന്റെ നേതൃത്വത്തിൽ മുട്ടാർ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗദിന പരിപാടികളുടെ ഉദ്ഘാടനം ഡോ.സൂര്യ എസ്.നിർവ്വഹിച്ചു. നാഷണൽ ആയുഷ് മിഷൻ പ്രതിനിധി അജിത സന്തോഷ് യോഗ പരിശീലനം നൽകി. മാനസികശാരീരിക ആരോഗ്യ സംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിശീലന ക്ലാസ്. സേവാഭാരതി പ്രവർത്തകർക്കൊപ്പം പൂർവ സൈനിക സേവ പരിഷത്ത് അംഗങ്ങളും യോഗാഭ്യാസത്തിൽ പങ്കെടുത്തു. സേവാഭാരതി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണപിള്ള, മറ്റ് സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |