
അടൂർ :പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല വായന പക്ഷാച രണത്തിന്റെ ഭാഗമായി ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി എൻ പണിക്കർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് വി കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരസാഹിബ് അദ്ധ്യക്ഷനായി . സെക്രട്ടറി എസ് അൻവർഷ, ജോ. സെക്രട്ടറി എസ് താജുദീൻ,അക്ഷര സേനാംഗം ബിജു ജനർദനൻ, സൗമ്യ എസ്, ഷാന സുധീർ എന്നിവർ പ്രസംഗിച്ചു. അഡ്വ. എം എ സലാം വായനയുടെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസെടുത്തു. ബാല വേദി അംഗങ്ങളുടെ വായന മത്സരവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |