SignIn
Kerala Kaumudi Online
Saturday, 11 July 2026 2.22 AM IST

സജീവമാകുമോ അടൂർ ശ്രീമൂലം മാർക്കറ്റ് ? വ്യാപാരത്തിന് ആളില്ല

അ​ടൂ​ർ​ ​:​ ​അ​ടൂ​ർ​ ​ശ്രീ​മൂ​ലം​ ​മാ​ർ​ക്ക​റ്റി​ന്റെ​ ​ശോ​ച​നീ​യാ​വ​സ്ഥ​ ​പ​രി​ഹ​രി​ച്ച് ആ​ധു​നി​ക​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​ ​മാ​ർ​ക്ക​റ്റ് ​ഒ​രു​ങ്ങി​യി​ട്ടും​ ​ക​ച്ചേ​രി​ ​ച​ന്ത​ ​എ​ന്ന​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ശ്രീ​മൂ​ലം​ ​മാ​ർ​ക്ക​റ്റ് ​ഇ​പ്പോ​ഴും​ ​സ​ജീ​വ​മാ​യി​ട്ടി​ല്ല.​ 2021​ ​ഒ​ക്ടോ​ബ​ർ​ 29​നാ​ണ് ​കി​ഫ്‌​ബി​ ​ധ​ന​സ​ഹാ​യ​ത്തോ​ടെ​ ​അ​ടൂ​ർ​ ​ശ്രീ​മൂ​ലം​ ​ആ​ധു​നി​ക​ ​മാ​ർ​ക്ക​റ്റ് ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ ​ന​ട​ന്ന​ത്.

​ 2023​ ​ജൂ​ലൈ​ ​അ​വ​സാ​ന​ത്തോ​ടെ​ ​പ​ഴ​യ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​എ​ല്ലാം​ ​പൊ​ളി​ച്ചു​ ​നീ​ക്കി​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളോ​ടു​ ​കൂ​ടി​യ​ ​ടൈ​ലു​പാ​കി​യ​ ​കെ​ട്ടി​ടം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​കി​ഫ്ബി​ ​പ​ദ്ധ​തി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ 2.32​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​ശ്രീ​മൂ​ലം​ ​മാ​ർ​ക്ക​റ്റ് ​ഹൈ​ടെ​ക് ​ച​ന്ത​യാ​ക്കി​യ​ത്.​എ​ന്നാ​ൽ​ ​പ​ഴ​യ​ ​മു​ഖം​ ​മാ​റി​യ​ ​ശ്രീ​മൂ​ലം​ ​മാ​ർ​ക്ക​റ്റ് ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും​ ​സ​ജീ​വ​മ​ല്ല.​ ​മാ​ർ​ക്ക​റ്റി​ൽ​ ​ഷ​ട്ട​റു​ള്ള​ 22​ ​ക​ട​മു​റി​ക​ളു​ണ്ട്.​ ​
മ​ത്സ്യം,​ ​ഇ​റ​ച്ചി,​ ​പ​ച്ച​ക്ക​റി​ ​സ്റ്റാ​ളു​ക​ളു​മു​ണ്ട്.​മ​ത്സ്യം​ ​വെ​ട്ടി​ ​വൃ​ത്തി​യാ​ക്കി​ ​പാ​യ്ക്കു​ ​ചെ​യ്തു​ ​കൊ​ടു​ക്കു​ന്ന​ ​ആ​ധു​നി​ക​ ​രീ​തി​യി​ലു​ള്ള​ 22​ ​മ​ത്സ്യ​ ​സ്റ്റാ​ളു​ക​‌​ളാ​ണ‌് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​കെ​ട്ടി​ടം​ ​ക​ച്ച​വ​ടം​ ​ചെ​യ്യാ​നാ​ളി​ല്ലാ​തെ​ ​ചി​ല​ന്തി​വ​ല​ ​പി​ടി​ച്ചു​ ​കി​ട​ക്കു​ക​യാ​ണ്.​പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി​ ​പ്ര​ത്യേ​കം​ ​ടോ​യ് ലെ​റ്റുംഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​മ​ലി​ന​ജ​ലം​ ​ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള​ ​ട്രീ​റ്റ്മെ​ന്റ് ​പ്ലാ​ന്റു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ​ക​യ​റു​ന്ന​ ​ഭാ​ഗ​ത്ത്‌​ ​ഒ​രു​ ​ഇ​റ​ച്ചി​ക്ക​ട​യും​ ​റി​പ്പ​യ​റിം​ഗ് ​സെ​ന്റ​റും​ ​മാ​ത്ര​മാ​ണു​ള്ള​ത്.

അമിത ലേലത്തുകയെന്ന് ആക്ഷേപം

ശ്രീമൂലം മാർക്കറ്റ് നിലവിൽ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വഴിയോര മത്സ്യ കച്ചവടം അടൂർ നഗരത്തിൽ പലയിടത്തും സജീവമാകുമ്പോഴും ശ്രീമൂലം മാർക്കറ്റിൽ മത്സ്യ സ്റ്റാൾ നടത്താൻ മത്സ്യ വ്യാപാരികൾ വിമുഖത കാണിക്കുകയാണ്. മുറികൾക്കുള്ള ലേലതുക നഗരസഭ നിശ്ചയിച്ചിരിക്കുന്നത് കൂടുതലാണെന്നാണ് ആക്ഷേപം. കാലങ്ങളായി ചന്ത പ്രവർത്തിക്കുന്നത് ബുധൻ, ശനി ദിവസങ്ങളിലാണ്.

......................................................................................................................

സമീപ പ്രദേശങ്ങളായ കോന്നി, പന്തളം, ഏഴംകുളം, കുളനട തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് കർഷകരും വ്യാപാരികളും ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്ന പ്രധാന ചന്തയായിരുന്നു. മാർക്കറ്റ് പ്രവർത്തന സജ്ജമാക്കാൻ നിലവിലെ നഗരസഭ ഭരണസമിതി മുൻകൈയെടുക്കണം.

(പ്രദേശവാസികൾ)

......................................

നിർമ്മാണച്ചെലവ് 2.32 കോടി

22 കടമുറികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL