
തിരുവല്ല : സമന്വയ മതസൗഹൃദവേദിയുടെ ഓണാഘോഷവും ജീവകാരുണ്യ പ്രവർത്തനവും തുകലശ്ശേരിയിലെ ബഥേനിയ ജീവൻ ജ്യോതിയിൽ സംഘടിപ്പിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഇഗ്നേഷ്യസ് തങ്ങളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കുര്യൻ ജോൺ മേളാംപറമ്പിൽ ഓണസന്ദേശം നൽകി. ബദനി ആശ്രമം സുപ്പീരിയർ ഫാ.വർഗീസ് തൈക്കൂട്ടത്തിൽ, എം.കെ.വർക്കി, കെ.പ്രകാശ് ബാബു, വിനോദ് തിരുമൂലപുരം, പി.എം.അനീർ, ഷാജി തിരുവല്ല, ഷിബു പുതുക്കേരിൽ, മാത്യൂസ് ജേക്കബ്, ഇ.എ.ഏലിയാസ്, ഷാജി ആമ്പ്രയിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |