SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

വെറ്ററിനറി സർജൻ അഭിമുഖം ഇന്ന് 

surgen

പത്തനംതിട്ട : ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിന് സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്ന് രാവിലെ 11ന് ജില്ലാ വെറ്ററിനറി കോംപ്ലക്സിലുളള മൃഗസംരക്ഷണ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 0468 2322762.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL