പത്തനംതിട്ട: അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കായി ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, വനം വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണ സെമിനാർ നടത്തി. ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ബയോഡൈവേഴ്സിറ്റി സെൽ) വൈ.മുഹമ്മദ് അൻവർ സെമിനാർ നയിച്ചു. സ്ഥിതി വിവരക്കണക്കുകൾ, പാമ്പുകളുടെ പെരുമാറ്റശീലങ്ങൾ, പാമ്പുകടി കൈകാര്യം ചെയ്യൽ, പ്രതിരോധ നടപടികൾ, നിയമപരമായ ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിൽ വിഷയാവതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |