അന്തിച്ചിറ : കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞം ഇന്നു മുതൽ ഒക്ടോബർ 6 വരെ നടക്കും. ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഉദ്ഘാടനവും ദേവീഭാഗവത മാഹാത്മ്യപ്രഭാഷണവും ഇന്നലെ വൈകിട്ട് 5 ന് ഹരിപ്പാട് കാർത്തികേയ ആശ്രമം ഭൂമാനന്ദതീർത്ഥപാദ സ്വാമി ഉദ്ഘാടനം ചെയ്തു.ദേവസ്വം പ്രസിഡന്റ് അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കോട്ടൂർ ദേവസ്വംവക ചികിത്സാധനസഹായ വിതരണവും, അവാർഡ് ദാനവും നടന്നു. ദേവീ ഭാഗവത മാഹാത്മ്യപ്രഭാഷണം,അഷ്ടദ്രവ്യ മഹാഗണപതിഹോമം,ലളിതാസഹസ്രനാമജപം,ദേവീഭാഗവത പാരായണം,പ്രഭാഷണം,കുമാരി പൂജയോടെ ഭഗവതിസേവ,സമൂഹപ്രാർത്ഥന,ഉമാമഹേശ്വര പൂജ,പ്രസാദമൂട്ട്,വിഷ്ണു പൂജ,നവാക്ഷരി ഹോമം,അവഭ്യഥസ്നാന ഘോഷയാത്ര, കുങ്കുമാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |