
വടശ്ശേരിക്കര : വടശ്ശേരിക്കര വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വടശ്ശേരിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയത്തിന് ജനകീയ നിവേദനങ്ങൾ അയച്ചു. ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കോമളം അനുരുദ്ധൻ നിർവഹിച്ചു. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നത് കൃഷിയെയും നിർമ്മാണ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് അംഗം കെ.എ.ബിജു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ.വിക്രമൻ, ആർ.ശ്യാമ, പി.എം.വർഗീസ്, ഒ.എൻ.യശോധരൻ, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |