SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

മുട്ടക്കോഴികളെ വിതരണം ചെയ്തു

hen

​പെരുനാട് : പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള 'സേവാ സങ്കൽപ് അഭിയാൻ' പരിപാടിയുടെ ഭാഗമായി ളാഹ മഞ്ഞത്തോട് വനവാസി മേഖലയിലെ കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ​പമ്പാ സാംസ്കാരിക വേദി ചെയർമാൻ രാജീവ് ചെറുകോലിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരികവേദി ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം ഉദ്ഘാടനം നിർവഹിച്ചു. ​ ഗ്രാമപഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. ​ശ്രീനിവാസൻ റാന്നി, പൊതുപ്രവർത്തകരായ സാനു മാമ്പാറ, സിജു മാടമൺ, അജി മാടമൺ, ലാൽബിൻ കുന്നിൽ, അജയൻ മഞ്ഞത്തോട് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL