കോന്നി: തൂഫാൻ 2.0യുടെ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കോന്നി ഡി.വൈ.എസ്പി മുഹമ്മദ് റഹീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭാ മുരളി, അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ.എസ് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി കൊച്ചു കുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ , ഐവാൻ വകയാർ , സജി പനച്ചത്തറ, സിന്ധു ശശി, സൂര്യകല ആർ, ജിൽഷ ഷാജി, സിജി എസ് ഷംസ്, സംഗീത രവി , ശാന്തിനി ഷിജു, ഇന്ദുകല വി, ഷൈല ബീഗം, സി.ഡി.എസ് ചെയർപേഴ്സൺ കവിത രാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |