SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

പ്രതിഷേധിച്ചു

protest
പ്രതിഷേധിച്ചു

ആനന്ദപ്പള്ളി : ജംഗ്ഷന് സമീപം തട്ട - അടൂർ റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന രണ്ട് പരസ്യബോർഡുകൾ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ നഗരസഭ അധികൃതർ നീക്കം ചെയ്തുവെന്ന് ആരോപിച്ച് ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പുരയിട ഉടമക്ക് നോട്ടീസ് കൊടുക്കുകയോ നീക്കം ചെയ്യുന്നതിനു മുൻപ് ഒരു വാക്ക് പറയുകയോ അധികൃതർ ചെയ്തിരുന്നില്ല. ഇതേ റോഡരികിൽ 3 കിലോമീറ്റർ അടൂർ വരെയുള്ള റോഡരികിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അമ്പതോളം പരസ്യബോർഡുകൾ നിലവിലുണ്ടെങ്കിലും ഇതൊന്നും നീക്കം ചെയ്യാതെ ആനന്ദപ്പള്ളിയിലെ രണ്ടെണ്ണം മാത്രം പക്ഷപാതപരമായി നീക്കം ചെയ്തതിൽ ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL