SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ് , യു.ഡി.എഫിന് ജില്ലയിൽ മിന്നും വിജയം

mr-remya-mol
എം.ആർ.രമ്യാമോൾ (കോൺഗ്രസ്) 287

ത്രികോണപ്പോര് നടന്ന കുന്നന്താനം വള്ളികുന്നിൽ രണ്ട് വോട്ടിനും, ഇഞ്ചോടിഞ്ച് പോരാട്ടം

നടന്ന റാന്നി ബ്ലോക്കുപടിയിൽ അഞ്ച് വോട്ടിനും കോൺഗ്രസിന് വിജയം

..............................................................................................

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുഴുവൻ സീറ്റുകളിലും വിജയിച്ച് ജില്ലയിൽ അധിപത്യം ഉറപ്പിച്ചു. കടുത്ത ത്രികോണ മത്സരം നടന്ന കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് സ്ത്രീ സംവരണ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാധാമണിയമ്മ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രാധാമണിയമ്മ 276 വോട്ട് നേടിയപ്പോൾ 274 വോട്ടുമായി ബി.ജെ.പിയുടെ അനിതാകുമാരിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സി.പി.എമ്മിലെ സുനിലാദേവി ടീച്ചർ 259 വോട്ടുകൾ നേടി മൂന്നാമതായി. കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി സംവരണ വാർഡായ ഓതറയിൽ കേരള കോൺഗ്രസിലെ രബീഷ് മോൻ രവി 148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രബീഷ് മോൻ രവിക്ക് 378 ലഭിച്ചപ്പോൾ സി.പി.ഐലെ രാജേഷ് 230 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പി സ്ഥാനാർത്ഥി കെ.ജി.പ്രസാദ് 104 വോട്ടുകളുമായി മൂന്നാമനായി. അടൂർ എം.എൽ.എ രാജിവച്ച അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി പട്ടികജാതി സംവരണം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി അനിലാ സുരേഷ് 112 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അനിലയ്ക്ക് 381 വോട്ട് ലഭിച്ചപ്പോൾ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി സുമതി 269 വോട്ടുനേടി രണ്ടാം സ്ഥാനത്ത് എത്തി. ബി.ജെ.പി സ്ഥാനാർത്ഥി ബി.മായയ്ക്ക് 32 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്കുപടി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി എം.ആർ.രമ്യാമോൾ അഞ്ച് വോട്ടിന് വിജയിച്ചു. എം.ആർ.രമ്യാമോൾക്ക് 287 വോട്ട് ലഭിച്ചപ്പോൾ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥി ജെസി ബാബു 282വോട്ടുകൾ നേടി രണ്ടാമതെത്തി. ബി.ജെ.പിയിലെ മേഘ ജയന് 16 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ ലഭിച്ച മിന്നുന്ന ജയം യു.ഡി.എഫിന് ജില്ലയിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നതായി.

കുന്നന്താനം -വള്ളോക്കുന്ന് (സ്ത്രീസംവരണം)

................................

രാധാമണിയമ്മ (കോൺഗ്രസ്) 276

അനിതാ കുമാരി (ബി.ജെ.പി) 274

സുനിലാദേവി ടീച്ചർ (സി.പി.എം) 259

ആകെ വോട്ട് 1160, പോൾ ചെയ്ത വോട്ട് 809

....................................

ഓതറ (പട്ടികജാതി സംവരണം)

രബീഷ് മോൻ (കേരള കോൺഗ്രസ്) 378

രാജേഷ് (എൽ.ഡി.എഫ്) 230

കെ.ജി.പ്രസാദ് (ബി.ജെ.പി) 104

ആകെ വോട്ട് 1098, പോൾ ചെയ്ത വോട്ട് 712

...............................................

അരുവാപ്പുലം - കല്ലേലി (പട്ടിക ജാതി സംവരണം)

അനില (കോൺഗ്രസ്) 381

സുമതി (എൽ.ഡി.എഫ്) 269

ബി.മായ (ബി.ജെ.പി) 32

ആകെ വോട്ട് 1069, പോൾ ചെയ്ത വോട്ട് 682

....................................................

റാന്നി - ബ്ലോക്കുപടി

എം.ആർ.രമ്യാമോൾ (കോൺഗ്രസ്) 287

ജെസി ബാബു എൽ.ഡി.എഫ് (സ്വതന്ത്ര) 282

മേഘ ജയൻ ( ബി.ജെ.പി) 16

ആകെ വോട്ട് 1069, പോൾ ചെയ്ത വോട്ട് 585

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL