പത്തനംതിട്ട: . ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അബിൻ വർക്കി എം.എൽ.എ നിർവഹിച്ചു.
തൈക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്.ബീന അദ്ധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ.നിഷാന സെയ്ഫ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.ജിനു.ജി.തോമസ്, കൗൺസിലർ എസ് ഫാത്തിമ, ആരോഗ്യവകുപ്പ് ജില്ല സർവൈലൻസ് ഓഫീസർ ഡോ.കെ.ജീവൻ, ഇലന്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എം.ബിന്ദു, ഡെപ്യൂട്ടി എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ എം.പി.ബിജു കുമാർ, ആർ.ദീപ, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ ആർ.സജിത്ത്, റ്റി.പി.ആശ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |