SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.59 AM IST

ടാപ്പിംഗിന് പോയവരെ ഒറ്റയാൻ ഓടിച്ചു, രണ്ടുപേർക്ക് വീണ് പരിക്ക്

attack
ഇടതുകാലി​ന് പൊട്ടലേറ്റ ഷാമി​ൻ പത്തനംതി​ട്ട ജനറൽ ആശുപത്രി​യി​ൽ

പത്തനംതിട്ട : ളാഹ ചെമ്പങ്കരയിൽ റബർ ടാപ്പിംഗിന് പോയവരെ കാട്ടാന ഓടിച്ചു. രണ്ടു പേർക്ക് വീണ് പരിക്കേറ്റു. ളാഹയിലെ തോട്ടം ഉടമ പെരുനാട് സ്വദേശി സലാഹുദ്ദീനും ടാപ്പിംഗ് തൊഴിലാളി ചിറ്റാർ മണക്കയം അൻസിയ മൻസിൽ ഷാമിനും​ (50) ആണ് പരിക്കേറ്റത്. ഷാമിന്റെ ഇടതുകാലിന് പൊട്ടലുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സനൽകി വിട്ടയച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. എച്ച്.എൻ.എല്ലിന്റെ കൈതതോട്ടത്തിന് സമീപത്തെ റോഡിൽ സ്കൂട്ടർ വച്ച ശേഷം ഇരുവരും നടന്ന് റബർത്തോട്ടത്തിലേക്ക് പോകുമ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. തിരിഞ്ഞോടുന്നതിനിടയാണ് വീണ് പരിക്കേറ്റത്. കൈതത്തോട്ടത്തിൽ നിന്നുവന്ന ഒറ്റയാൻ ആക്രമിക്കാൻ എത്തുകയായിരുന്നുവെന്ന് സലാഹുദീനും ഷാമും പറഞ്ഞു. ഷാമിന്റെ പുറത്തുണ്ടായി​രുന്ന ബാഗിൽ ആന കുത്താൻ ശ്രമിച്ചു. ഓടുന്നതിനിടെ ഷാം തോട്ടത്തിലെ വേലിയിൽ കുടുങ്ങി കൈതക്കാട്ടി​ലേക്ക് വീഴുകയായി​രുന്നു. ഇരുവരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പിൻതിരിഞ്ഞത് ദുരന്തം വഴിമാറാൻ കാരണമായി​. ളാഹ അമ്മൻകോവിൽ ക്ഷേത്രത്തിന് സമീപത്തുനിന്നും ചെമ്പങ്കര ഉന്നതിയിലേക്ക് പോകുന്ന വഴിയിലെ മുസ്ലിം ദേവാലയത്തിന് സമീപത്താണ് കാട്ടാന ആക്രമണം നടന്നത്.

സമീപവാസിയുടെ ഓട്ടോറിക്ഷയിലാണ് ഇവർ പെരുനാട് ആശുപത്രിയിൽ എത്തിയത്. അവിട‌െ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരും റാന്നി റേഞ്ച് ഓഫീസർ വി.എസ്.ഷുഹൈബും സംഭവ സ്ഥലത്തും ആശുപത്രിയിലുമെത്തി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വനംവകുപ്പ് വഹിച്ചു. ആശുപത്രിയിൽ നിന്ന് വനംവകുപ്പിന്റെ വാഹനത്തിൽ വീടുകളിൽ എത്തിക്കുകയും ചെയ്തു. ഷാമിന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത ദിവസങ്ങളിലെ വേതനം വനംവകുപ്പ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

രക്ഷപെട്ടത് തലനാരിഴയ്ക്ക്, ആക്രമണകാരി​യായത് ളാഹ ഹാരിസൺ​

എസ്റ്റേറ്റിലെ കൈതത്തോട്ടത്തിൽ നിന്നെത്തിയ ഒറ്റയാൻ

പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി കാട്ടാനയുടെ നിരന്തര സാന്നിദ്ധ്യമുണ്ട്. നിരവധി തവണ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും ഫലപ്രദമായ പ്രതിരോധമൊരുക്കാനായി​ട്ടി​ല്ല.

പ്രദേശവാസി​കൾ

ഭീതി​യോടെ...

ജനവാസ മേഖലയോട് ചേർന്നുള്ള എസ്റ്റേറ്റ് ഭാഗങ്ങളിൽ കാട്ടാനകൾ നിലയുറപ്പിക്കുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഭയത്തോടെയാണ് കഴി​യുന്നത്. തോട്ടങ്ങളി​ൽ പണി​ക്ക് പോകുന്നവരും ഭീഷണി​യി​ലാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും കാട്ടാനയെ വനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL