SignIn
Kerala Kaumudi Online
Wednesday, 28 October 2026 11.49 PM IST

പലഹാര നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന: വൃത്തിയില്ല, പിഴയിട്ടു

raid
പലഹാര നിർമാണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന ഒരേസമയം ആറിട‌ങ്ങളിൽ

പത്തനംതിട്ട: അടച്ചുറപ്പുള്ള വാതിലുകളില്ല. അഴുക്കും മലിന ജലവും നിറഞ്ഞ പരിസരം. നാം കഴിക്കുന്ന വടയും പഫ്സും സമൂസയും ഉണ്ണിയപ്പവും മറ്റും ഉണ്ടാക്കുന്ന കേന്ദ്രങ്ങളുടെ സ്ഥിതിയാണിത്. ജില്ലയിൽ ഇന്നലെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അറപ്പുളവാക്കുന്ന കാഴ്ചകളാണ് കണ്ടത് . ഓപ്പറേഷൻ തെളിമ 2 എന്ന പേരിലാണ് ഇന്നലെ വ്യാപക പരിശോധന നടത്തിയത്. ജില്ലയിലെ ഹോട്ടലുകളിലേക്കും കട‌കളിലേക്കും പലഹാരങ്ങളും സ്നാക്സും ഉണ്ടാക്കുന്ന കേന്ദ്രങ്ങളുടെ സ്ഥിതി ശോചനീയമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആറ് കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ് നൽകി. ചെറിയ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനായി നോട്ടീസുകൾ നൽകി. ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. അടൂരിലെ കണ്ണൂർ ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.

ഒളിപ്പിക്കാനായില്ല

ഇന്നലെ പുലർച്ചെ ആറര മുതലായിരുന്നു പരിശോധന. അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർ എത്തിയതോടെ പലർക്കും ഒന്നും ഒളിപ്പിക്കാൻ കഴിഞ്ഞില്ല. ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സുജിത് പെരേരയുടെ നേതൃത്വത്തിൽ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിൽ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ.ആർ. അസീം, എസ്.പ്രശാന്ത്, ടി.ആർ പ്രശാന്ത് കുമാർ, ഡോ. ഒ.എസ്. സൗമ്യ, ഡോ. ഇന്ദു ബാല, കെ, നീലീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.നേരത്തെ, ഒാപ്പറേഷൻ തെളിമ ഒന്നിന്റെ ഭാഗമായി തട്ടുകടകളിൽ പരിശോധന നട‌ത്തിയിരുന്നു.

------------------

'' പരിശോധന തുടരും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന കേന്ദങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

സുജിത് പെരേര, ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL