SignIn
Kerala Kaumudi Online
Thursday, 29 October 2026 2.24 PM IST

മെഡിക്കൽ സംഘം സന്ദർശിക്കും

mla-
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടർമാരുടെ യും യോഗം

റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘം സന്ദർശിച്ച് പരിശോധന നടത്താൻ തീരുമാനമായി. പട്ടിക വർഗ കോളനികളിലെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത പട്ടികവർഗവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടർമാരുടെയും യോഗത്തിലാണ് തീരുമാനം. വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാകുന്നവർക്ക് തുടർ വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനുമുള്ള കരിയർ ഗൈഡൻസ് സംവിധാനവും കോളനികളിലെ കൗമാരക്കാർക്ക് പ്രത്യേകം കൗൺസലിങ്ങും പ്രത്യേക തൊഴിൽ പരിശീലനവും നൽകും .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL