SignIn
Kerala Kaumudi Online
Friday, 17 July 2026 7.18 AM IST

കാർഷിക പ്രതിസന്ധികൾക്ക് പരിഹാരമായി സ്റ്റാർട്ടപ്പുകൾ; കർഷകർക്ക് തുണയായി കേരയുടെ അഗ്രി-നെക്സ്റ്റ്

kera
kera

തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയെ സാങ്കേതികവിദ്യയുടെ കരുത്തിലൂടെ കൂടുതൽ ഉൽപ്പാദനക്ഷമവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നടപ്പാക്കുന്ന അഗ്രി-നെക്സ്റ്റ് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലുൾപ്പെടുത്തിയാണ് 150 അഗ്രിടെക് സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കാനുള്ള പദ്ധതി ലക്ഷ്യമിടുന്നത്.

കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, കൃഷിച്ചെലവ് കുറയ്ക്കൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികൾ, മെച്ചപ്പെട്ട വിപണി ബന്ധങ്ങൾ, വരുമാന വർദ്ധന എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കുന്ന നൂതന കാർഷിക പരിഹാരങ്ങൾ നേരിട്ട് കൃഷിയിടങ്ങളിൽ പരീക്ഷിക്കാനും വിപുലമായ തലത്തിൽ വിന്യസിക്കാനും അവസരം നൽകുന്ന പദ്ധതിയാണിത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപവരെ ധനസഹായം, മെന്ററിംഗ്, ഇൻകുബേഷൻ പിന്തുണ, കർഷക ശൃംഖലകളിലേക്കുള്ള പ്രവേശനം, ഫീൽഡ് പൈലറ്റ് അവസരങ്ങൾ എന്നിവ ലഭ്യമാക്കും. കേരളത്തിലെ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവും ആഗോള മത്സരശേഷിയുള്ളതുമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം.

പദ്ധതി നടപ്പിലാക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്–കർഷക സാങ്കേതിക സഹകരണ പദ്ധതികളിലൊന്നായി അഗ്രി-നെക്സ്റ്റ് മാറും. പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ഇറിഗേഷൻ, ഫാം മെക്കനൈസേഷൻ, വിള സംരക്ഷണം, വിളവെടുപ്പിന് ശേഷമുള്ള സംസ്കരണവും സംഭരണവും, മൂല്യവർധിത ഉൽപ്പന്നങ്ങൾ, അഗ്രി-ഫിൻടെക്, കാലാവസ്ഥാ സൗഹൃദ കൃഷി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), കാർഷിക സ്ഥാപനങ്ങൾ, ഫീൽഡ് തല ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുക. കൃഷിയിടങ്ങളിൽ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും വിപണനസാധ്യത തെളിയിക്കാനും ഇത് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കും.

രാജ്യത്താകമാനമുള്ള അഗ്രിടെക് മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങളെ ഘട്ടംഘട്ടമായി കർഷക ശൃംഖലകളുമായി ബന്ധിപ്പിച്ച് സാങ്കേതികവിദ്യകൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതാണ് പദ്ധതി. താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾ https://agrinext.startupmission.in/ എന്ന ലിങ്കിൽ ജൂലായ് 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447713627 എന്ന നമ്പറിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AGRICULTURE STARTUPS, AGRITECH INNOVATION, FARMING SOLUTIONS, KERALA AGRICULTURE, KRISHI STARTUPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL