SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

മണക്കാട് മുൻ വില്ലേജ് അസിസ്റ്റന്റിനെതിരെ വിജിലൻസ് കേസ്

google-pay

തിരുവനന്തപുരം: മണക്കാട് വില്ലേജ് മുൻ അസിസ്റ്റന്റ് ഗിരീശനെതിരെ വിജിലൻസ് കേസ്. ഭൂമി റീസർവേ ചെയ്തുനൽകുന്നതിന് പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്.

67 സെന്റ് ഭൂമി റീ സർവേ ചെയ്ത് അതിർത്തി നിർണയിച്ച് കിട്ടുന്നതിനായി 2020ൽ പരാതിക്കാരി മണക്കാട് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ നടപടി വൈകിയതോടെ ഉടമ ഓഫീസിൽ തിരക്കിയപ്പോൾ ഫയൽ അന്നത്തെ വില്ലേജ് അസിസ്റ്റന്റായിരുന്ന ഗിരീശന് കൈമാറിയതായി അറിഞ്ഞു. തുടർന്ന് 2023 ജൂൺ 10 ന് ഗിരീശൻ സ്ഥല പരിശോധന നടത്തിയെന്നും സർക്കാരിലേക്ക് ഫീസ് അടയ്ക്കാനെന്ന വ്യാജേന പണം ആവശ്യപ്പെട്ടെന്നുമാണ് പരാതി.

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗിരീശൻ 10,000 രൂപ ഗൂഗിൾ പേ വഴി കൈപ്പ​റ്റിയതായി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ഗിരീശൻ പരാതിക്കാരിയിൽ നിന്നു രണ്ട് തവണകളായി ആകെ 25,000 രൂപ ഗൂഗിൾപേ വഴി വാങ്ങിയെടുത്തെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL