
ചാലക്കുടി: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിലെ യാത്രികൻ കൊരട്ടിയിൽ കഞ്ചാവുമായി അറസ്റ്റിൽ. കർണാടക ബംഗളൂരു വിദ്യാനഗർ സ്വദേശി സൂരജ് ഗോപകുമാറിനെയാണ് (34) ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊരട്ടിയിലായിരുന്നു വാഹന പരിശോധന. സൂരജിന്റെ കൈയിലുണ്ടായിരുന്ന ബോക്‌സിൽ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചത്.
ചോദ്യം ചെയ്യലിൽ കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നും അടൂരിലേക്കുള്ള യാത്രയിലാണെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സംഘം പറഞ്ഞു. ഡിവൈ.എസ്.പിയുടെ ഡാൻസാഫ് സ്‌ക്വാഡും, കൊരട്ടി സർക്കിൾ ഇൻസ്‌പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നായിരുന്നു പരിശോധന.
സമാനമായ നടപടിയിൽ കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ കിങ്ങിണി ഷിജോയെയും അൻപത് ഗ്രാമോളം രാസലഹരിയുമായും ജംഷാദ് എന്നയാളെ 160 ലിറ്റർ അനധികൃത മാഹി മദ്യവുമായും ചാലക്കുടി ഡാൻസാഫ് സംഘം പിടികൂടി. ഡാൻസാഫ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥൻ പി.വി.രജീഷ്, കൊരട്ടി അഡീഷണൽ എസ്.ഐ സി.പി.ഷിബു, സീനിയർ സി.പി.ഒമാരായ നിഖിലൻ, സജീഷ് കുമാർ, സി.പി.ഒ മണിക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |