SignIn
Kerala Kaumudi Online
Saturday, 08 August 2026 2.35 PM IST

കർക്കടക വാവുബലി: തിരുവനന്തപുരം ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്

vavubali
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കർക്കടക വാവുബലി തർപ്പണകേന്ദ്രങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര ആരോഗ്യസേവനങ്ങളുമായി ജില്ലാ മെഡിക്കൽ ഓഫീസ്. അടിയന്തര ഘട്ടങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉൾപ്പെടെ, വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ മെഡിക്കൽസേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആരോഗ്യവകുപ്പ് പൂർണസജ്ജമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ആരോഗ്യസേവനങ്ങൾ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രവും തിരുവല്ലം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ഏകോപിപ്പിക്കും. വർക്കല പാപനാശം പ്രദേശത്ത് മണമ്പൂർ, അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സേവനങ്ങൾ ക്രമീകരിച്ചിക്കുന്നത്.

അരുവിക്കര ബലിതർപ്പണ കേന്ദ്രത്തിലെ ആരോഗ്യസേവനങ്ങൾ അരുവിക്കര കുടുംബാരോഗ്യകേന്ദ്രം, കന്യാകുളങ്ങര, വെള്ളനാട് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ സഹകരണത്തോടെയും, അരുവിപ്പുറം ബലിതർപ്പണകേന്ദ്രത്തിലെ മെഡിക്കൽ സേവനങ്ങൾ പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മേൽനോട്ടത്തിലും നടത്തും.

നെയ്യാറ്റിൻകര കടലോര മേഖലയിൽ കർക്കടക വാവുബലിയുമായി ബന്ധപ്പെട്ട ആരോഗ്യസേവനങ്ങൾ പൂവാർ സാമൂഹികാരോഗ്യകേന്ദ്രവും ശംഖുമുഖം ബലിതർപ്പണകേന്ദ്രത്തിലെ ആരോഗ്യസേവനങ്ങൾ വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഉറപ്പാക്കും.വെള്ളായണി മേഖലയിലെ ആരോഗ്യസേവനങ്ങൾ നേമം താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിലും കഠിനംകുളം മേഖലയിലെ സേവനങ്ങൾ പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം താഴെപറയുന്ന മേജർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വർക്കല- വർക്കല താലൂക്ക് ആസ്ഥാന ആശുപത്രി

തിരുവല്ലം, ശംഖുമുഖം, വെള്ളായണി- തിരുവനന്തപുരം ജനറൽ ആശുപത്രി

അരുവിക്കര- നെടുമങ്ങാട് ജില്ലാ ആശുപത്രി
അരുവിപ്പുറം, നെയ്യാറ്റിൻകര കടലോരമേഖല- നെയ്യാറ്റിൻകര ജനറൽ ആശുപത്രി

കഠിനംകുളം - ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി

ത്രിതല മെഡിക്കൽ സേവനത്തിനായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ - 9072055900, 8129121412

English Summary

The District Medical Office has arranged emergency healthcare services, including ambulances, at Karkidaka Vavu Bali ritual centres. The Health Department has also set up extensive facilities, including a 24-hour control room to handle emergencies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KARKIDAKA VAVUBALI, THIRUVANANTHAPURAM VAVUBALI, VAVUBALI HEALTH ARRANGEMENTS, KERALA VAVUBALI, KARKIDAKA VAVU BALITHARPANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL