തിരുവനന്തപുരം: അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനായിയുള്ള അഭിമുഖം അഞ്ചിന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0472 - 2812686, 9605168843, 9400006460
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |