തിരുവനന്തപുരം:കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് തീരദേശത്തെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസകായിക പ്രോത്സാഹന അവാർഡ് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു.ക്ഷേമനിധി ബോർഡ് അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കായിക ഇനങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്.വെട്ടുകാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ക്യാഷ് അവാർഡും മൊമന്റോയും നൽകി.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മത്സ്യ ബോർഡ് അംഗം സോളമൻ വെട്ടുകാട്, മത്സ്യബോർഡ് തിരുവനന്തപുരം മേഖലാ എക്സിക്യുട്ടീവ് രാജീവ് എസ്. ഐ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |