തിരുവനന്തപുരം: ലൈഫ് ഗാർഡുമാരുടെ ജീവൻ രക്ഷിക്കുക,റെസ്ക്യൂ ഉപകരണങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക,പുതിയ യൂണിഫോം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് ലൈഫ് ഗാർഡ് തൊഴിലാളികളുടെ പ്രതിനിധികൾ സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.കേരള ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ രാവിലെ 10ന് നടക്കുന്ന ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |