SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 AM IST

സംരക്ഷണമില്ലാതെ ശ്രീപാദം സ്റ്റേഡിയം

pottiua-track

ആറ്റിങ്ങൽ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് ഹബ്ബ് യഥാസമയം അറ്റകുറ്റപ്പണികളും സംരക്ഷണവുമില്ലാതെ കാടുകയറി നശിക്കുന്നു. സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബാൾ ഗ്രൗണ്ട് ടർഫിംഗ്, ബോക്സിംഗ് റിംഗ് ജിംനേഷ്യം എന്നിവയ്ക്കായി ചെലവഴിച്ചത് 9 കോടി രൂപയാണ്. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് സ്പോർട്സ് ഹബ്ബിന്റെ പ്രവർത്തനം. 2018ൽ അന്നത്തെ കായിക മന്ത്രി കൂടിയായ എ.സി മൊയ്തീനാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. പ്രതിമാസം ലക്ഷങ്ങൾ എത്തിയിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. സിന്തറ്റിക്ക് ട്രാക്ക് പലയിടങ്ങളിലും പൊട്ടി ഇളകി തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഹാമർ ത്രോ നടത്തുന്ന ഭാഗത്തുള്ള കേജ് (നെറ്റ്) തെരുവുനായ്ക്കൾ കടിച്ചു നശിപ്പിച്ചു. ട്രാക്കിന്റെ മദ്ധ്യഭാഗത്ത് പുല്ലുകൾ വളർന്നിരിക്കുകയാണ്. ട്രാക്കിനു പുറത്തും പാഴ്ച്ചെടികൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ മതിലിനോടു ചേർന്ന ഭാഗത്ത് മണ്ണിടിച്ചിലും വ്യാപകമാണ്. മഴക്കാലത്ത് ട്രാക്കിൽ വെള്ളക്കെട്ടും പതിവായതിനാൽ മത്സരങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റുന്നതും പതിവാണ്. മത്സരങ്ങൾ നടക്കുമ്പോൾ കായിക താരങ്ങൾക്ക് വാമിംഗ് അപ്പ് നടത്താനും ഇവിടെ നിലവിൽ സൗകര്യങ്ങളില്ല.

 പ്രതിമാസം ലക്ഷങ്ങൾ

2022ൽ നിലവിലെ കായിക മന്ത്രി സ്പോർട്സ് ഹബ്ബ് ഉദ്ഘാടനം ചെയ്തിരുന്നു. സിന്തറ്റിക്ക് ട്രാക്കും ജിംനേഷ്യവും ഇൻഡോർ സ്റ്റേഡിയവും ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകാനും തീരുമാനിച്ചു. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിനഭിമുഖമായ ഗ്യാലറിയുടെ അടിഭാഗത്ത് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ചു. ഇവിടെ സപ്ളൈക്കോയുടെ മാവേലി സ്റ്റോർ മുതൽ സ്വകാര്യ വ്യക്തികളുടെ കടകൾ വരെ പ്രവർത്തിക്കുന്നുണ്ട്. ഈ ഇനത്തിൽ വാടകയായി ലക്ഷങ്ങൾ വരുമാനമുണ്ട്. ഇതിനു പുറമേ ജിംനേഷ്യത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ മാസ വരുമാനവും ലഭിക്കുന്നു. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക്ക് ട്രാക്ക് എന്നിവയുടെ വരുമാനം വേറെയും.

 നിർമ്മാണച്ചെലവ്

സിന്തറ്റിക് ട്രാക്കിന് - 7 കോടി

ഫുട്ബാൾ ഗ്രൗണ്ട് ടർഫിംഗ് - ഒന്നരക്കോടി

ജിംനേഷ്യം - അരക്കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL