SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

മയക്കുമരുന്ന് വില്പന: പ്രധാന കണ്ണിയായ യുവതി അറസ്റ്റിൽ

1

കുളത്തൂർ: തീരദേശ മേഖല ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ മാരകമായ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവതി തുമ്പ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വലിയതുറ ബാലനഗർ പുതുവൽ പുത്തൻവീട്ടിൽ ജാംകോ കുമാർ എന്ന അനിൽകുമാറിന്റ ഭാര്യ രേഖ (39) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 19 ന് കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിനു സമീപം വച്ച് ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 150 ഗ്രാം എം.ഡി.എം.എ.യുമായി നേമം സ്വദേശിയായ വിഷ്ണു പിടിയിലായിരുന്നു. ഇയാൾക്ക് ബാഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങാനും വിൽക്കാനും സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയത് രേഖയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പേട്ട പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരുടെ ഭർത്താവ് ജാംകോ കുമാർ പേട്ട പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതും റൗഡി ലിസ്റ്റിൽപ്പെട്ട ആളുമാണ്.ജാംകോ കുമാർ ജയിലിൽ ആയതോടെ വിഷ്ണുവും യുവതിയും കുറച്ച് നാൾ ഒന്നിച്ചു താമസിച്ചിരുന്നു. തുമ്പ എസ്.എച്ച്.ഒ. ബിനു ആർ, എസ്. സി.പി.ഒ. ജയരാജ്, സജീവ്, സി.പി.ഒ.മാരായ ബിനിത, ഷഫ്ന, സി.പി.ഒ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL