
ശ്രീകാര്യം: പൗഡിക്കോണത്തിനു സമീപം ആവുക്കുളം പറക്കോട് വാടക വീട്ടിൽ നിന്ന് 5.5 ഗ്രാം എം.ഡി.എം.എ കഴക്കൂട്ടം പൊലീസും നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡും ചേർന്ന് പിടികൂടി. ആവുക്കുളം പറക്കോട് തൃശ്ശൂർ സ്വദേശിയുടെ ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കാേവളം സ്വദേശിയായ യുവാവിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. ഇയാൾ കുടുംബസമേതം ഇവിടെ താമസിച്ചാണ് എം.ഡി.എം.എ വിൽപ്പന നടത്തുന്നത്. പട്ടത്തെ മൊബൈൽ ഫോൺ റിപ്പയറിംഗ് സ്ഥാപനത്തിലെ ടെക്നീഷ്യനാണ് അറസ്റ്റിലായ യുവാവ്. ബി.എം.ഡബ്ളിയു കാറിൽ സഞ്ചരിച്ചാണ് മാരക മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. നാല് മാസം മുമ്പാണ് കോവളത്തു നിന്ന് കുടുംബം ഇവിടെ താമസമാക്കിയത്. ഇയാളുടെ പിന്നിൽ വൻ സംഘമുണ്ടാവാമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |