
പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദ്ധ്യാപകദിനാഘോഷം റിട്ട.അദ്ധ്യാപകനും എഴുത്തുകാരനും നാടക പ്രവർത്തകനുമായ വട്ടപ്പറമ്പിൽ പീതാംബരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അദ്ധ്യക്ഷതയിൽ പാലുവള്ളി ഗവ.യു.പി.എസിൽ നടന്ന 'ഗുരുപാദങ്ങളിൽ' എന്ന പരിപാടിയിൽ അസോസിയേഷൻ പരിധിയിലെ എല്ലാ അദ്ധ്യാപകരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നീതു സജീഷ്,വിനീത ഷിബു,റിട്ട.അദ്ധ്യാപകൻ സി.കെ.സദാശിവൻ,അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രൻ നായർ,റിജി ടി.എസ്,എ.ഗിരിധരൻ,എൽ.ആർ.ദീപാ കുമാരി,ഹെഡ്മിസ്ട്രസ് എസ്.അനീസ തുടങ്ങിയവർ സംസാരിച്ചു.അസോസിയേഷൻ സെക്രട്ടറി എസ്.എസ്.സജീഷ് സ്വാഗതവും ട്രഷറർ എസ്.എസ്.ബാലു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |