SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ഓണത്തിമർപ്പിൽ കൈത്തറിത്തെരുവ്

general

ബാലരാമപുരം: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബാലരാമപുരം കൈത്തറിത്തെരുവിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഓരോ വ്യാപാരസ്ഥാപനങ്ങളും ആകർഷകമായ ഡിസ്കൗണ്ട് സെയിൽ നടത്തിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. വിവിധ പാക്കേജിൽ ഒരേ ജോഡിയിലുള്ള കൈത്തറിഷർട്ടുകളും മുണ്ടുകളുമുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളാണ് കൈത്തറിത്തെരുവിലെത്തുന്നത്. കൊച്ചുകുട്ടികളടക്കമുള്ളവർക്കുള്ള കൈത്തറി വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. പുറമേ ഓണപ്പുടവ,​ കവണി,​ സ്വർണക്കസവോടു കൂടിയ വിവിധ കൈത്തറി ഡിസൈൻ സാരികൾ,​ മഞ്ഞക്കോടി എന്നിവയ്ക്കും ആവശ്യക്കാർ നിരവധിയാണ്. കഴിഞ്ഞ കാലങ്ങളിൽ പാർക്കിംഗ് തലവേദനയായെങ്കിലും ഫ്രാബ്സ്,​ അഗസ്ത്യാർ റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് കൈത്തറിത്തെരുവിൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കിയതോടെ വാഹനത്തിരക്ക് ഒഴിവായിട്ടുണ്ട്. നിലവിൽ അഗസ്ത്യാർ ക്ഷേത്രത്തിന് സമീപഗ്രൗണ്ടിലാണ് സാധനം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL