SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

സരസ്വതീഭായി അനുസ്മരണം

puraskaram

മലയിൻകീഴ് : വിളപ്പിൽശാലയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കാൻ ഒരേക്കർ ഭൂമി സൗജന്യമായി നൽകിയ അമ്പലത്തുംവിള സരസ്വതീഭായിയുടെ മൂന്നാം ചരമവാർഷികം 'സുകൃതം സരസ്വതീയം" ഇന്ന് നടക്കും. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സരസ്വതീ ഭായിയുടെ സ്മരണാർത്ഥം പ്രതീക്ഷ ട്രസ്റ്റ് നൽകി വരുന്ന മികച്ച ആരോഗ്യ പ്രവർത്തകയ്ക്കുള്ള 'സരസ്വതീയം" പുരസ്കാരം പള്ളിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർ കെ. ജലജയ്ക്ക് പെൻപോൾ സ്ഥാപകൻ സി.ബാലഗോപാൽ നൽകും. വിളപ്പിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സരസ്വതീഭായി സ്മാരക ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രതീക്ഷ പ്രസിഡന്റ് ഡോ.വി.മോഹനൻനായർ, സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL