തിരുവനന്തപുരം : സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ മുഖപത്രമായ സെക്രട്ടേറിയറ്റ് അഭിമുഖം ഓണപതിപ്പിന്റെ പ്രകാശനം മുൻ എംപി പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു.കെ.പി.റോയ് രചിച്ച നക്ഷത്രങ്ങളും ഉറുമ്പുകളുമെന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും നടന്നു. ഓണപ്പതിപ്പ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി.സി.എസും പുസ്തകം അഡ്വ.എം.എ.ഫ്രാൻസിസും ഏറ്റുവാങ്ങി.അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് ടി.കെ.അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധികുമാർ.എസ്,സെക്രട്ടറി ശ്രീകുമാർ.ആർ.എസ്, വിപിൻ ശ്യാം.വി.വി,വൈശാഖ്.ആർ.ചന്ദ്രൻ, സംഘടനാ സെക്രട്ടറി മാത്യു ജോസഫ്, കെ.ആനന്ദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |