
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്തെ നവീകരിച്ച ചട്ടമ്പിസ്വാമി പാർക്ക് നഗരസഭ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എസ്.സുജാദേവി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠേശ്വരം പാർക്കിന് മുമ്പിൽ സ്ഥിതി ചെയ്യുന്ന ചട്ടമ്പിസ്വാമിയുടെ പാർക്ക് നഗരസഭയുടെ ഫണ്ടിൽ നിന്ന് 49 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചട്ടമ്പിസ്വാമിയുടെ പ്രതിമ, ഓപ്പൺ സ്റ്റേജ്, പൂന്തോട്ടം, വാട്ടർ ഫൗണ്ടൻ, ഇരിപ്പിടം, ഓഫീസ്, വൈദ്യുതി ദീപാലങ്കാരം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാൽക്കുളങ്ങര കൗൺസിലർ പി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുങ്കാട് കൗൺസിലർ കരമന അജിത്ത്, ശ്രീകണ്ഠേശ്വരം കൗൺസിലർ പി.രാജേന്ദ്രൻ നായർ, സാജു വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ചട്ടമ്പിസ്വാമി പാർക്ക് നഗരസഭ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എസ്.സുജാദേവി ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |