തിരുവനന്തപുരം: ലോക ഫാർമസിസ്റ്റ് ദിനമായ 25ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം നടത്തും. പാളയം ഹസൻമരിക്കാർ ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ദിനാചരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹികും. എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ,ക്ലാസ് എന്നിവ നടക്കുമെന്ന് എഫ്.ഐ.പി.ഒ പ്രസിഡന്റ് ഡി.എൻ.അനിത,ബി.രാജൻ,വിജയകുമാർ,അജയലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |