SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

മലയിൻകീഴ് താലൂക്ക് ആശുപത്രി മന്ദിരനിർമ്മാണം അന്തിമഘട്ടത്തിൽ

malayinkil

നിർമ്മിക്കുന്നത് 6 നില കെട്ടിടം

നിർമ്മാണ ചെലവ് - 15.25 കോടി രൂപ

മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പുതിയ 6 നില മന്ദിര നിർമ്മാണം അവസാനഘട്ടത്തിൽ. മണിയറവിള ഗവ.ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും താലൂക്ക് ആശുപത്രിയ്ക്ക് വേണ്ട സൗകര്യങ്ങളുണ്ടാവാതിരുന്നതിനെ തുടർന്നാണ് ആശുപത്രിയ്ക്ക് നൂതന സംവിധാനങ്ങളോടെ 6 നില മന്ദിരം നിർമ്മിക്കാൻ ആരംഭിച്ചത്. 15.25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ മന്ദിര നിർമ്മാണം 2021 മാർച്ചിലാണ് ആരംഭിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർന്നിട്ടും രോഗികൾക്ക് വേണ്ടുന്ന സൗകര്യങ്ങളില്ലാതെയാണ് നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. റെഫറിംഗ് ആശുപത്രിയെന്നാണ് നാട്ടുകാർ ഇതുവരെ പരിഹസിച്ചിരുന്നത്. നിലവിലുള്ള അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും പഴയ കെട്ടിടത്തിന്റെയും സ്ഥാനത്താണ് പുതിയ മന്ദിരം ഒരുങ്ങുന്നത്.

പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ മറ്റ് താലൂക്ക് ആശുപത്രികളെ അപേക്ഷിച്ച് രോഗികൾക്ക് മികച്ച ചികിത്സ നൽകുന്ന ഇടമായി മലയിൻകീഴ് താലൂക്ക് ആശുപത്രി മാറുമെന്നും ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാഥാർത്ഥ്യമാകുമെന്നും
ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.

സൗകര്യങ്ങളിങ്ങനെ

ഗ്രൗണ്ട് ഫ്ളോർ - അത്യാഹിത വിഭാഗം, റിസപ്ഷൻ, വെയിറ്റിംഗ് ഏരിയ

ഒന്നാം നില - വിവിധ ഒ.പിയും അനുബന്ധ വെയിറ്റിംഗ് സൗകര്യം, 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡ്

രണ്ടാം നില - 10 കിടക്കകളുള്ള സ്ത്രീകളുടെ വാർഡ്, 16 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡ്

മൂന്നാം നില - അഡ്മിനിസ്‌ട്രേഷൻ വിംഗ്, 2 അത്യാധുനിക ഓപ്പറേഷൻ തീയേറ്റർ

മെഡിസിൻ, സർജറി, ഓർത്തോ, ഗൈനക്, പീഡിയാട്രിക്, എൻ.സി.ഡി എന്നീ വിഭാഗങ്ങളുടെ പരിശോധനാ മുറികൾ, വെയിറ്റിംഗ് ഏരിയ, നഴ്‌സിംഗ് സ്റ്റേഷൻ, ഫാർമസി, സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ടോയ്ലെറ്റുകൾ

പരിമിതികളേറെ

ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്, നഴ്സ് തുടങ്ങിയ വിവിധ തസ്തികകൾ ഇപ്പോഴും ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്. മലയിൻകീഴ് താലൂക്ക് ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ വന്നിട്ടില്ലെന്ന് ജില്ലാപഞ്ചായത്ത് അധികൃതർ പറയുന്നു. ലാബ് പുതുക്കി പണിഞ്ഞ് ആധുനികവത്കരിച്ചെങ്കിലും രോഗികൾക്ക് വേണ്ട സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഫാർമസിയിൽ ജീവനക്കാരുടെ അപര്യാപ്തത കാരണം രോഗികൾക്ക് വേണ്ട സേവനങ്ങളും പ്രയോജനപ്പെടുന്നില്ല. 52 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. രാത്രി കാല ചികിത്സ റഫറിംഗ് മാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL