തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യമുന്നയിച്ച് വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.മുരളീധരൻ വട്ടിയൂർക്കാവിൽ നിർവഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എൻ.ശക്തൻ, ഡി.സുദർശനൻ, വെളൈക്കടവ് വേണുകുമാർ, ആർ.രാജൻ കുരുക്കൾ, ശാസ്തമംഗലം മോഹൻ, ശ്രീകണ്ഠൻ നായർ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, ശാസ്തമംഗലം അരുൺ, നെട്ടയം ജ്യോതികുമാർ, ശ്രീമംഗലം ജയകുമാർ, എ.ജി.നൂറുദ്ദീൻ, പാണാങ്കര അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |