SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

പഴക്കച്ചവടക്കാരനെ ആക്രമി​ച്ച് പണം കവർന്നയാൾ പി​ടി​യി​ൽ

angel-jerome

കൊല്ലം: വാടിയിൽ കൈവണ്ടിയിൽ പഴക്കച്ചവടം നടത്തിയ ആളെ ആക്രമിച്ച് പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കൈക്കുളങ്ങര ചേരിയിൽ തോപ്പിൽ പുരയിടത്തിൽ ഏയ്ഞ്ചൽ ജറോം (48) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വാടിക്കും തങ്കശേരിക്കും ഇടയിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുകയായിരുന്ന ജോനകപ്പുറം സ്വദേശി സാബിറി​നെ (43) ആക്രമിച്ച കേസിലാണ് അറസ്റ്റ്. സാബിറിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത ശേഷം പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പള്ളിത്തോട്ടം സി.ഐ ഷഫീക്ക്, എസ്.ഐമാരായ ഹരികുമാർ, രാജീവ്, കൃഷ്ണകുമാർ, സാൽട്രസ്, എ.എസ്.ഐമാരായ ഷാനവാസ്, സരിത, സി.പി.ഒമാരായ സിഖിൽ, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതി​യെ പിടികൂടിയത്. കോടതി​യി​ൽ ഹാജരാക്കി​ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL