കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചു. ഇന്നലെ ഒന്നാംപ്രതി പൾസർ സുനിയുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. കേസിൽ ഒന്നുമുതൽ നാലുവരെയുള്ള സാക്ഷികൾ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൾസർ സുനിയുടെ മൊഴിയെടുത്തത്.
അഞ്ച് സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും. സിംകാർഡിന്റെ വിശദാംശങ്ങൾ പൾസർ സുനി കോടതിയിൽ സമർപ്പിച്ചു. ജാമ്യവ്യവസ്ഥപ്രകാരം ഇതുവരെ അത് നൽകാത്ത സാഹചര്യത്തിലാണ് കോടതി ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |