SignIn
Kerala Kaumudi Online
Friday, 23 October 2026 6.18 AM IST

സംഗീത സ്വരങ്ങൾ തീർത്ത് സിദ്ധിക

sidhika

ആറ്റിങ്ങൽ: എട്ടാം വയസിൽ വയലിനിലൂടെ സംഗീത പഠനം ആരംഭിക്കുന്നു. പത്താം വയസിൽ ക്ഷേത്രത്തിൽ അരങ്ങേറ്റം. പിന്നീട് ശാസ്ത്രീയ സംഗീതവും ഗിത്താറും കീബോർഡും പഠിച്ചതോടെ ക്ഷേത്രങ്ങളിലും നാട്ടിലെ പൊതു പരിപാടികളിലും ശ്രദ്ധേയം. ഇങ്ങനെ പോവുന്നു സിദ്ധികയുടെ സംഗീത യാത്ര. ആറ്റിങ്ങൽ ടൗൺ യു. പി. എസിന് സമീപം സാബു - സന്ധ്യ ദമ്പതികളുടെ ഇളയ മകൾ 18 കാരിയായ സിദ്ധികയ്ക്ക് ജീവിതം സംഗീതമാണ്. വയലിൻ, ഗിത്താർ, കീബോർഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സിദ്ധിക സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം വയലിനിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഹൈസ്കൂൾ പഠനകാലത്ത് വയലിൻ വെസ്റ്റേണിൽ കൂടുതൽ പരിശീലനം നേടിയിരുന്നു. മികച്ചയിടങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കണമെന്ന മോഹം മനസിലുണ്ടെങ്കിലും അടുത്തമാസം മുതൽ ട്രിച്ചിയിൽ നഴ്സിംഗ് പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് സിദ്ധിക ഇപ്പോൾ.

ചിത്രം - സിദ്ധിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL