SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

കടലാക്രമണത്തിൽ നിന്ന് രക്ഷ പൂന്തുറ ജിയോ ട്യൂബ് പദ്ധതി ഏപ്രിലിൽ പൂർത്തിയാകും

തിരുവനന്തപുരം:കടലാക്രമണത്തിൽ നിന്ന് രക്ഷ നേടുന്നതിനു വേണ്ടി പൂന്തുറയിൽ സ്ഥാപിക്കുന്ന ജിയോ ട്യൂബ് പദ്ധതി ഏപ്രിലിൽ പൂർത്തിയാകും.അഞ്ച് ഘട്ടമുള്ള പദ്ധതിയുടെ രണ്ടെണ്ണം പൂർത്തിയായി.ഇനി മൂന്നെണ്ണം കൂടി പൂ‌ർത്തിയാകാനുണ്ട്. ചൈനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയുടെ (എൻ.ഐ.ഒ.ടി) സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യഘട്ടം വിജയം കണ്ടാൽ ശംഖുംമുഖം വരെയുള്ള തീരക്കടലിൽ ഈ പദ്ധതി നടപ്പാക്കും.

ചൈനയിൽ നിന്ന് ഇറക്കുമതി

നിലവിലെ ജിയോ ട്യൂബുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യയിൽ ഇതിന്റെ നിർമ്മാണമില്ല.20 മീറ്റർ നീളവും 2.5 മീറ്റർ വ്യാസവുമുള്ള വൃത്താകൃതിയിലുള്ള പോളി പ്രൊപ്പലൈനിൽ നിർമ്മിച്ച ജിയോ ട്യൂബുകളാണ് സ്ഥാപിക്കുന്നത്.പൂന്തുറ തീരത്തു നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് സ്ഥാപിക്കുന്നത്. തീരത്തു നിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായി ആറുമീറ്റർ ആഴമുള്ള,സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കും.ഓരോ ബ്രേക്ക് വാട്ടർ യൂണിറ്റിന്റെയും നീളം 100 മീറ്ററും ഇവ തമ്മിലുള്ള അകലം 50 മീറ്റായും നിജപ്പെടുത്തിയിട്ടുണ്ട്.ഒരു സെഗ്‌മെന്റിൽ 45 ട്യൂബുകൾ വരെ മൂന്ന് അടുക്കുകളായി സ്ഥാപിക്കേണ്ടിവരും.

ചില്ലറയല്ല ഉപയോഗം

ശക്തമായ തിരകൾ വന്നാൽ അത് ട്യൂബിൽ തട്ടി ശക്തി കുറഞ്ഞ് പതഞ്ഞ് കരയിലേക്ക് എത്തും. ഇതുകാരണം കരയിടിച്ചിൽ ഉണ്ടാകില്ല.

തീരദേശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പാറകളുടെ ഉപയോഗം കുറച്ചുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം

സമുദ്ര ജീവികളുടെ പ്രജനനത്തിന് സഹായകരമാകുന്ന വിധത്തിലുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ജിയോ ട്യൂബ് സംവിധാനം സഹായകമാകും.പ്രദേശത്ത് നടത്തിയ ആഴക്കടൽ പഠനത്തിൽ വലിയ തോതിൽ സ്ഥായിയായ കര രൂപപ്പെട്ടതായും നിക്ഷേപിച്ചിരുന്ന ജിയോട്യൂബ് കേന്ദ്രീകരിച്ച് വിവിധയിനം മത്സ്യം ഉൾപ്പെടെയുളള കടൽ ജീവികളുടെയും പ്രജനനമുണ്ടായതായും കണ്ടെത്തി

 പൂന്തുറ മുതൽ വലിയതുറ വരെയുള്ള തീരസംരക്ഷണത്തിനായി ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നതിന് 150 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിട്ടുള്ളത്.

 പൂന്തുറ പ്രദേശത്തെ 700 മീറ്റർ തീരസംരക്ഷണത്തിനായി മാത്രം 20 കോടിയാണ് ചെലവ്

പദ്ധതിയുടെ പകുതി നിർമ്മാണത്തിൽ തന്നെ വിജയമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. പൈലറ്റ് പദ്ധതി നിർമ്മാണം പൂർത്തീകരിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നടപടികൾ സ്വീകരിക്കും.

മന്ത്രി സജി ചെറിയാന്റെ ഓഫീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL