
നെയ്യാറ്റിൻകര: എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ് ജന്മദിനാഘോഷം സംഘടിപ്പിച്ചു. സ്വദേശാഭിമാനി പാർക്കിന് സമീപം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ പുഷ്പാർച്ചന നടത്തി ജന്മദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മുഹിനുദീൻ,എൻ. ശൈലേന്ദ്രകുമാർ,നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ, ജയരാജ് തമ്പി, മരുതത്തൂർ ഗോപൻ, ബാലമുരളി, അരുമാനൂർ സുദേവൻ, വി.എസ്.സന്തോഷ് കുമാർ, രാധാകൃഷ്ണൻ നായർ, വഴിമുക്ക് കമാൽ, ബോബാസ്, സാബു, പ്രേമകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |